17 June Thursday

ജസ്റ്റിസ് ആര്‍ ബസന്തിന്റെ അമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

കോഴിക്കോട് > വെസ്റ്റ്ഹില്‍ ഗാന്ധിനഗര്‍ മംഗളയില്‍ മിസിസ് എം ആര്‍ നമ്പ്യാര്‍ (മീനാക്ഷിക്കുട്ടി രാഘവന്‍ നമ്പ്യാര്‍ --96) നിര്യാതയായി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജസ്റ്റിസ് ആര്‍ ബസന്തിന്റെ അമ്മയാണ്. കോഴിക്കോട് ഗവ. മോഡല്‍ സ്‌കൂള്‍, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപികയായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മീഞ്ചന്ത എന്‍എസ്എസ് സ്‌കൂള്‍, ചിന്മയ സ്‌കൂള്‍, ഈഡന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചു. 1976ല്‍ രാഷ്ട്രപതിയുടെ അധ്യാപക അവാര്‍ഡ് നേടി.

ഭര്‍ത്താവ്: പരേതനായ രാഘവന്‍ നമ്പ്യാര്‍. മക്കള്‍: സബിത ശ്രീകുമാരന്‍(ബംഗളുരു), ജസ്റ്റിസ് ആര്‍ ബസന്ത് (റിട്ട. ഹൈക്കോടതി ജഡ്ജി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍), ആര്‍ ജസ്വന്ത്(ഫണ്‍ സ്‌കൂള്‍ ടോയ്സ് സിഇഒ, ചെന്നെ), മരുമക്കള്‍: പരേതനായ ശ്രീകുമാരന്‍, സുശീല, വൃന്ദ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top