Latest NewsNewsIndia

കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസ്: ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്, കുടുങ്ങുന്നത് ആരൊക്കെ?

മനീഷ് മഹേശ്വരിയെയാണ് പോലീസ് ചോദ്യം ചെയ്തത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പോലീസിന്റെ നിര്‍ണായക നീക്കം. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡി മനീഷ് മഹേശ്വരിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. മെയ് 31ന് ബംഗളൂരുവില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: ‘സേവ് ലക്ഷദ്വീപുകാരെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി, ഐഷ സുൽത്താന കൈയും കാലുമിട്ട് അടിക്കുന്നു’: സന്ദീപ് വാചസ്പതി

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ആസൂത്രിതമായി പ്രവര്‍ത്തിച്ചെന്നും ഇതിനായി ടൂള്‍ കിറ്റ് തയ്യാറാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് ബിജെപി നേതാവ് സംബിത് പാത്ര ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ടൂള്‍ കിറ്റ് കൃത്രിമമാണെന്ന് ട്വിറ്റര്‍ ലേബല്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡിയെ ചോദ്യം ചെയ്തത്.

സംബിത് പാത്രയുടെ ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ എന്ന ടാഗാണ് ട്വിറ്റര്‍ നല്‍കിയത്. സംബിത് പാത്രയുടെ ട്വീറ്റിന് ഇത്തരത്തിലൊരു ടാഗ് നല്‍കിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം നടക്കുന്നതിനിടെ ട്വീറ്റ് വ്യാജമാണെന്ന് ട്വിറ്ററിന് എങ്ങനെ പറയാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button