Latest NewsNewsInternational

തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യം: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ലോകത്ത് നിന്ന് തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രൂണെയില്‍ നടന്ന എട്ടാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, അമേരിക്ക എന്നീ 10 ആസിയാന്‍ രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിന് പ്രത്യേക താല്പര്യമുള്ള എട്ട് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ വാര്‍ഷിക യോഗമായിരുന്നു ഇന്ന് നടന്നത്. എ.ഡി.എം.എം പ്ലസ് എന്നാണ് ഈ വാര്‍ഷിക യോഗം അറിയപ്പെടുന്നത്.

Read Also : യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ് , യു.എസിനോട് കൂടുതല്‍ അടുക്കുന്നതില്‍ ചൈനയ്ക്ക് അതൃപ്തി

ഭീകരതയും തീവ്രവാദവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച രാജ്‌നാഥ് സിംഗ് തീവ്രവാദ സംഘടനകളെയും അവരുടെ ശൃംഖലകളെയും പൂര്‍ണ്ണമായും തകര്‍ക്കാന്‍ കൂട്ടായ സഹകരണം ആവശ്യപ്പെട്ടു. തീവ്രവാദത്തെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും തീവ്രവാദികള്‍ക്ക് സങ്കേതം നല്‍കുകയും ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് അംഗമെന്ന നിലയില്‍ തീവ്രവാദത്തിനായുള്ള ധനസഹായത്തെ ചെറുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button