16 June Wednesday

കോപയില്‍ കോവിഡ് കളിക്കുന്നു; 52 പേര്‍ക്ക് രോഗം

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

ബ്രസീലിയ > കോപ അമേരിക്ക ഫുട്ബോളില്‍ കോവിഡ് വ്യാപനം രൂക്ഷം. ടൂര്‍ണമെന്റ് തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ 52 പേരില്‍ രോഗം സ്ഥിരീകരിച്ചു.

ഇതില്‍ 33ഉം കളിക്കാരോ പരിശീലകരോ ആണ്. ബാക്കി സംഘാടകരും. വെനസ്വേല, ബൊളീവിയ, കൊളംബിയ, പെറു എന്നീ ടീമുകളിലാണ് വൈറസ് ബാധ കൂടുതല്‍. വെനസ്വേല ടീം പൂര്‍ണമായും രോഗബാധിതരാണ്. പുതുതായി 15 കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top