CinemaLatest NewsNewsEntertainment

അമ്മയ്ക്ക് സ്വന്തമായി കെട്ടിടം ഉണ്ടാകുമ്പോൾ അതിലെ അംഗങ്ങൾക്ക് അത് സ്വന്തം വീട് പോലെയാണ്: ബാബുരാജ്

കൊച്ചി: ഒരു കാലത്ത് അമ്മ എന്ന ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയെ ആരും അംഗീകരിച്ചില്ലെന്നും ഒരിക്കൽ മുകേഷ് ഒരു പ്രസംഗത്തിൽ പറഞ്ഞ വാചകം തന്‍റെ ഹൃദയത്തെ നോവിച്ചുവെന്നും നടൻ ബാബുരാജ് പറയുന്നു. അമ്മയ്ക്ക് സ്വന്തമായി കെട്ടിടം ഉണ്ടാകുമ്പോൾ അതിലെ അംഗങ്ങൾക്ക് അത് സ്വന്തം വീട് പോലെയാണെന്നും ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ബാബുരാജ് പറയുന്നു.

ബാബുരാജിന്‍റെ വാക്കുകള്‍

‘അമ്മയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു കെട്ടിടം ഉണ്ടായിരിക്കുന്നു. നമ്മളൊക്കെ എന്ത് അഭിമാനത്തോടെ നോക്കി കാണുന്ന കാര്യമാണത്. ഒരു വീട് പോലെ കയറി ചെല്ലാൻ കഴിയുന്ന ഒരിടം ഉണ്ടായതിൽ അത്ര സന്തോഷമാണ്. ഒരിക്കൽ മുകേഷേട്ടൻ പ്രസംഗിച്ചപ്പോൾ എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. ‘അമ്മ’യിൽ നിന്ന് ഒരു ലെറ്റർ പാഡ് കൊടുത്തു വിട്ടാൽ ചില അസോസിയേഷൻ അത് കീറി കളയുന്ന ഒരു പരിപാടിയുണ്ട്. ലെറ്റർ പാഡിൽ നിന്ന് ‘അമ്മ’ എന്ന് എഴുതിയിരിക്കുന്നത് മാത്രം കീറി കളയുന്ന അവസ്ഥയെക്കുറിച്ചാണ് അന്ന് മുകേഷേട്ടൻ പറഞ്ഞത്’. ബാബു രാജ് പറയുന്നു.

‘ഒരു സമയത്തും ആരും അംഗീകരിക്കാതിരുന്ന സംഘടനയായിരുന്നു ഇത്. ഇപ്പോൾ അതിൽ നിന്നൊക്കെ കാര്യങ്ങൾ ഏറെ മാറി. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന അമ്മയിൽ നിന്ന് സഹായം കിട്ടുന്നവർ പോലും അതിനെക്കുറിച്ച് പറയുന്നില്ല എന്നതാണ് യഥാർത്ഥ്യം’. ബാബുരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button