17 June Thursday

പ്ലക്കാർഡ്‌ മാറി, പ്രതിഷേധം പാളി ; ബിജെപി പ്രതിഷേധത്തിൽ ഡിവൈഎഫ്‌ഐ പ്ലക്കാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

വനം കൊളളയ്‌ക്കെതിരെ എന്ന പേരിൽ ആറ്റിങ്ങൽ നഗരസഭയ്‌ക്ക് മുന്നിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ കൗൺസിലർ സുജി ഇന്ധനവില വർധനയ്‌ക്കെതിരായ ഡിവൈഎഫ്ഐ പ്ലക്കാർഡേന്തി അണിചേർന്നപ്പോൾ

 

ആറ്റിങ്ങൽ
ബിജെപിയുടെ പ്രതിഷേധ സമരത്തിൽ ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡ്‌. അമളി തിരിച്ചറിഞ്ഞതോടെ കൈയിലിരുന്ന പ്ലക്കാർഡ്‌ കീറിയെറിയുന്ന ബിജെപി കൗൺസിലറുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
 
ബുധനാഴ്ച രാവിലെ വനം കൊള്ളയ്‌ക്കെതിരെ എന്ന പേരിൽ ബിജെപി ആറ്റിങ്ങൽ നഗരസഭയ്‌ക്ക്‌ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ്‌ അമളി പിണഞ്ഞത്‌. "പെട്രോളിന്‌ സെഞ്ച്വറിയടിച്ചു -പ്രതിഷേധിക്കുക–-ഡിവൈഎഫ്‌ഐ 'എന്ന പ്ലക്കാർഡായിരുന്നു നഗരസഭാ കൗൺസിലർ പിടിച്ചത്. പ്രതിഷേധം ചൂടുപിടിക്കുന്നതിനിടെയാണ്‌ ബിജെപി കൗൺസിലറുടെ കൈയിലെ പ്ലക്കാർഡ്‌ ഡിവൈഎഫ്‌ഐയുടേതാണെന്ന്‌ അറിയുന്നത്‌. അമളി തിരിച്ചറിഞ്ഞതോടെ കൈയിലിരുന്ന പ്ലക്കാർഡ്‌ കീറിയെറിഞ്ഞ്‌ ‘വനംകൊള്ളയ്‌ക്കെതിരെ ബിജെപി പ്രതിഷേധം’ എന്ന പ്ലക്കാർഡ്‌ കൈയിലേന്തി. ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾ തത്സമയം പകർത്തി.
 
ഇന്ധന വില വർധനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇതേ സ്ഥലത്ത്‌ പ്രതിഷേധിച്ചിരുന്നപ്പോള്‍ നഗരസഭാ കവാടത്തിന്‌ സമീപത്തായി വച്ച പ്ലക്കാർഡും പിടിച്ച്‌ പ്രതിഷേധത്തിനിറങ്ങിയതാണ്‌ ബിജെപി കൗൺസിലർക്ക്‌ പണിയായത്‌. ബിജെപി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ്, മറ്റൊരു കൗൺസിലർ ശാന്ത, മണ്ഡലം സെക്രട്ടറി പ്രസാദ് എന്നിവരും പ്രതിഷേധത്തിന്‌ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top