16 June Wednesday

സി കെ ജാനുവിന്‌ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്നു കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

കൽപ്പറ്റ> ജനാധിപത്യ രാഷ്‌ട്രീയ പാർടി നേതാവ് സി കെ ജാനുവിന്‌ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ 10 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്നു  കൽപ്പറ്റ കോടതി ഉത്തരവായി.

ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പ്പറ്റ കോടതി ഉത്തരവിട്ടു. എംഎസ്എഫ്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജിയിലാണ് നിര്‍ണായകമായ കോടതി.

എന്‍ഡിഎയില്‍ ചേരാനും മാനന്തവാടി നിയോജക മണ്‌ഡലത്തിൽ സ്‌ഥാനാർഥിയാകാനും  സി കെ ജാനു പണം ചോദിച്ചെന്നും മാർച്ച്‌ ഏഴിന്‌ തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503–ാം നമ്പർ മുറിയിലാണ്‌ സുരേന്ദ്രൻ ജാനുവിന്‌ പത്ത് ലക്ഷം രൂപ  കൈമാറിയെന്നും ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് ആരോപണ ഉന്നയിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകളും  അവര്‍ പുറത്തുവിട്ടിരുന്നു.

മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്ന കെ സുന്ദരക്ക് കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ മറ്റൊരു കേസുണ്ട്. പത്രിക പിൻവലിക്കാൻ കെ. സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top