16 June Wednesday

സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ശാന്തകുമാര്‍ ഇടം നേടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

തിരുവനന്തപുരം> പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാഡമിയുടെയും അവാര്‍ഡുകള്‍ നേടിയ ശാന്തകുമാര്‍ ആഗോളവല്‍ക്കരണത്തിന്റെ കെടുതികള്‍  തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്.

നന്നേ ചെറുപ്പത്തില്‍ത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാര്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top