16 June Wednesday

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ കണക്കാക്കും; 13 അംഗ സമിതിയുടെ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി>  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം.10,11,12 ക്ലാസുകളിലെ മാര്‍ക്കുകളുടെ ആകെത്തുകയെന്ന നിലയിലായിരിക്കും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കണക്കാക്കുക. സിബിഎസ്ഇ വ്യാഴാഴ്ച സുപ്രീം കോടതിയെ നിലപാട് അറിയിക്കും.

10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് മുപ്പത് ശതമാനം വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40 ശതമാനവും വെയിറ്റേജ് നല്‍കുമെന്നാണ് സൂചന.
30:30:40 എന്നതായിരിക്കും അനുപാതം.

 കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ പതിമൂന്നംഗ വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു.സുപ്രീംകോടതി അംഗീകാരം നല്‍കിയ ശേഷമാണ് മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top