ബുഡാപെസ്റ്റ് > വാർത്താസമ്മേളനത്തിനെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കോളക്കുപ്പികൾ മാറ്റി വെള്ളക്കുപ്പി ഉയർത്തിക്കാണിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി. പോർച്ചുഗൽ–-ഹംഗറി മത്സരത്തിന് മുമ്പായിരുന്നു പരിശീലകൻ ഫെർണാണ്ടോ സാന്റോസും റൊണാൾഡോയും മാധ്യമപ്രവർത്തകരെ കണ്ടത്.
മുന്നിലുള്ള മേശപ്പുറത്ത് സ്പോൺസർമാരായ കൊക്കക്കോളയുടെ രണ്ട് കുപ്പികൾ ഉണ്ടായിരുന്നു. രണ്ടും ഒരുവശത്തേക്ക് മാറ്റി, കുപ്പിവെള്ളം എടുത്ത് ‘ഇതാണ് കുടിക്കേണ്ടത്’എന്ന് മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
ആരോഗ്യകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റെണാൾഡോയുടേത്. ശരീരത്തെ മോശമായി ബാധിക്കുന്ന ഒന്നിനോടും പോർച്ചുഗീസ് ക്യാപ്‌റ്റന് സന്ധിയില്ല. ലഹരിവസ്‌തുക്കളോടും ടാറ്റുവിനോടും ‘നോ’ പറഞ്ഞാണ് ജീവിതം. ചിട്ടയായ പരിശീലനവും ഭക്ഷണരീതിയുമാണ് മുപ്പത്താറുകാരന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..