Latest NewsNewsIndia

ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാളുകളില്‍ വന്‍ ജനത്തിരക്ക്: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

മാളുകളിലും മെട്രോ സ്‌റ്റേഷനുകളിലും ആളുകള്‍ ഒത്തുകൂടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിന് പിന്നാലെ ഡല്‍ഹിയില്‍ വന്‍ ജനത്തിരക്ക്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മാളുകളില്‍ ഉള്‍പ്പെടെ ആളുകള്‍ വലിയ രീതിയില്‍ ഒത്തുകൂടി. ഇതോടെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി.

Also Read: ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ബിജെപിയെ അമര്‍ച്ച ചെയ്യാൻ ശ്രമിക്കുന്നു: ആരോപണവുമായി വി.വി.രാജേഷ്

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ ഡല്‍ഹിയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇതോടെ അടഞ്ഞുകിടന്നിരുന്ന മാളുകളും മെട്രോ സ്‌റ്റേഷനുകളുമെല്ലാം തുറന്നു. ഡല്‍ഹിയിലെ പല മാളുകളിലും ആയിരത്തിലധികം ആളുകളാണ് കഴിഞ്ഞ ദിവസം എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 228 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 12 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 364 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,078 ആയി കുറഞ്ഞു. 14,03,569 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 24,851 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button