15 June Tuesday

പാലാ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് 40.86 ലക്ഷം അനുവദിച്ചു: മന്ത്രി ആന്റണി രാജു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

തിരുവനന്തപുരം> പാലാ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ യാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിന് വേണ്ടി കെഎസ്ആര്‍ടിസിയുടെ തനത് ഫണ്ടില്‍ നിന്നും 40.86 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

 കെ എം മാണി എംഎല്‍എആയിരുന്ന സമയത്ത് കെഎസ്ആര്‍ടിസിയില്‍ മന്ദിരം നിര്‍മ്മിക്കുന്നതിനായി 4.66 കോടി പ്രദേശിക ഡെവലപ്‌മെന്റ് ഫണ്ട് വഴി അനുവദിച്ചിരുന്നു. അത് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇലക്ട്രിക് വര്‍ക്ക് , ഗ്രൗണ്ട് ഫ്‌ലോര്‍ വര്‍ക്കുകള്‍ , യാര്‍ഡ് നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായിരുന്നില്ല.

അതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി തനത് ഫണ്ടില്‍ നിന്നും 40.86 ലക്ഷം അനുവദിച്ചത്.  ഈ തുകയുപയോഗിച്ചുള്ള നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഡിപ്പോ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top