Latest NewsNewsIndia

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാർത്തയിൽ വിശദീകരണവുമായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ് : ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാർത്തയിൽ വിശദീകരണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിജെപിയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ഹാര്‍ദിക് പറഞ്ഞു.

Rad Also : കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവർക്ക് 199 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് : പുതിയ പദ്ധതിയുമായി എംഎല്‍എ

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖം ഹാര്‍ദിക് പട്ടേല്‍ ആകുമെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. ഹാര്‍ദിക് പട്ടേല്‍ എഎപിയിലേക്ക് മാറുന്നു എന്നായിരുന്നു പ്രചാരണം.

എഎപി അധ്യക്ഷനും ദില്ലി മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിച്ചതോടെയാണ് ഈ പ്രചാരണങ്ങളുണ്ടായത്. അതേസമയം തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ബിജെപി നിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button