14 June Monday

രാജ്യത്ത്‌ 3303 കോവിഡ്‌ മരണംകൂടി ; ചികിൽസയിലുള്ളത് 10.26 ലക്ഷം പേര്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


ന്യൂഡൽഹി
രാജ്യത്ത്‌ 3303 കോവിഡ്‌ മരണംകൂടി. ഇതിൽ 1727 മരണം മഹാരാഷ്ട്രയിൽ നേരത്തേ റിപ്പോർട്ട്‌ ചെയ്യപ്പെടാതെ പോയത്. പ്രതിദിന രോ​ഗസംഖ്യ 80,834 ആയി കുറഞ്ഞു. 71 ദിവസത്തിലെ ഏറ്റവും കുറവ്. ആകെ രോ​ഗികള്‍ 2.95 കോടി, മരണം 3.71 ലക്ഷം. ചികിൽസയിലുള്ളത് 10.26 ലക്ഷം പേര്‍. ചികിൽസയിലുള്ളവരുടെ എണ്ണത്തിൽ 24 മണിക്കൂറിൽ 54,531 പേരുടെ കുറവുണ്ടായി. 1.32 ലക്ഷം പേർ  രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 95.26 ശതമാനമായി. പ്രതിവാര രോഗമുക്തി നിരക്ക്‌ 4.74 ശതമാനം. പ്രതിദിന മുക്തിനിരക്ക്‌ 4.25 ശതമാനം.

ഗംഗയിൽ 3 മൃതദേഹം
ഉത്തർപ്രദേശിൽ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകുന്നു. ഒരു സ്‌ത്രീയുടെ അടക്കം മൂന്ന്‌ മൃതദേഹം കനൗജ്‌–- ഹാർദോയി അതിർത്തിയിൽ ശനിയാഴ്‌ച കണ്ടെത്തി. മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന നിലയിലായിരുന്നെന്നും  കരയ്‌ക്കടുപ്പിച്ച്‌ മാറ്റിയെന്നും പൊലീസ്‌ പറഞ്ഞു.

ഡൽഹിക്ക് കൂടുതൽ  ഇളവ്
കോവിഡ്‌ വ്യാപനം കുറഞ്ഞതോടെ ഡൽഹിയിൽ അടച്ചിടൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. തിങ്കളാഴ്‌ച മുതൽ എല്ലാ മാർക്കറ്റും തുറക്കും.  ഒറ്റ–- ഇരട്ട നമ്പർ വ്യത്യാസമില്ലാതെ കട തുറക്കാം. പകൽ 10 മുതൽ രാത്രി എട്ടുവരെയാണ്‌ കടകൾ പ്രവർത്തിക്കുക. ഒരാഴ്‌ച ഈ നിലയിൽ പോകും. രോ​ഗസംഖ്യ ഉയര്‍ന്നാല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞു. ഡൽഹി മെട്രോ 50 ശതമാനം യാത്രക്കാരോടെ ഓടും. റെസ്റ്റോറന്റുകൾ പകുതി ഇരിപ്പിടത്തോടെ പ്രവർത്തിക്കാം.  കൂട്ടായ്‌മകൾ അനുവദിക്കില്ല. ഏപ്രിൽ 19 നാണ്‌ ഡൽഹി വീണ്ടും അടച്ചിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top