14 June Monday

ബിജെപിയല്ല മുഖ്യശത്രുവെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ കോണ്‍ഗ്രസ് മറുപടി പറയണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

തിരുവനന്തപുരം>  ബിജെപിയല്ല സിപിഐ എം ആണ് മുഖ്യശത്രു എന്ന കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വമാണ്  മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഇതാണോ എന്ന് കോണ്‍ഗ്രസ് ആണ് പറയേണ്ടത്.   രാജ്യം സ്വീകരിക്കുന്ന  പൊതുനിലപാടില്‍ നിന്നും വ്യത്യസ്തമായതാണത്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വന്ന സമയത്തും ഇക്കാര്യം പറഞ്ഞതാണ്. അതിന്റെ തുടര്‍ച്ചയാണിപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെല്ലാം വിലയിരുത്തുന്നുണ്ട്. എല്ലാവരും അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top