14 June Monday

കൊച്ചിയിലെത്തിയില്ല, പ്രഫുൽ ഖോഡ പട്ടേൽ നേരെ കവരത്തിയിലേക്ക്‌; ലക്ഷദ്വീപിൽ ഇന്ന്‌ കരിദിനം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


കൊച്ചി> ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരങ്ങൾക്കെതിരായ   പ്രതിഷേധം ഭയന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍  കൊച്ചിയിൽ എത്താതെ നേരിട്ട്‌ കവരത്തിയിലേക്ക്‌ പോയി.

നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിലേക്ക് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.അവസാന നിമിഷം ഇത്‌ റദ്ദാക്കി ദാമൻ ദിയുവിൽനിന്നും എയർഫോഴ്‌സ്‌ വിമാനത്തിൽ കവരത്തിയിലേക്ക്‌ പോകുകയായിരുന്നു

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തുന്നത്.സന്ദർശനത്തിൽ പ്രതിഷേധിച്ച്‌ സേവ്‌ ലക്ഷദ്വീപ്‌ ഫോറം ഇന്ന്‌ കരിദിനം ആചരിക്കുയാണ്‌.  കറുപ്പ് വസ്ത്രമണിഞ്ഞാണ് ദ്വീപ് ജനത കരിദിനം ആചരിക്കുക.  ഈ മാസം 20 വരെ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ തങ്ങും. ഭരണ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായുള്ള ചില വിവാദ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.പ്രദേശിക എതിര്‍പ്പ് ശക്തമായ സാഹചര്യത്തിൽ അഡ്‌മിനിസ്‌ട്രേറ്റർക്കുള്ള  സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top