15 June Tuesday
ഓക്സിജൻ ഉൽപ്പാദനം 60 മെട്രിക് ടണ്‍ ആക്കും , പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം കൂട്ടും

മൂന്നാം തരംഗം നേരിടാന്‍ കർമ പദ്ധതി ; പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷമാക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


തിരുവനന്തപുരം
സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച്‌‌ കോവിഡ്‌ മൂന്നാംതരംഗം നേരിടാനായി സംസ്ഥാനത്ത്‌ പ്രതിദിനം രണ്ടുമുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകും. ഇതിന്റെ ഭാഗമായി ഓൺലൈൻ രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം‌. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ സുഗമമായി നടത്തും. 

മൂന്നാംതരംഗം ഉണ്ടായാൽ നടപ്പാക്കേണ്ട കർമ പദ്ധതിയും ആവിഷ്‌കരിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോപ്പം പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കുകയാണ്‌ ലക്ഷ്യം.  സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കും.  ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവയുടെ എണ്ണം കൂട്ടും. പ്രതിദിന ഓക്‌സിജൻ ഉൽപ്പാദനം 60 മെട്രിക് ടൺ ആക്കും.  മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധനാ സാമഗ്രികൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നേരത്തേതന്നെ സംഭരിക്കാൻ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകി. 

പീഡിയാട്രിക് സൗകര്യങ്ങൾ 
വർധിപ്പിക്കും
രണ്ടാംതരംഗത്തിന്റെ തീവ്രത കുറയുകയാണ്‌.  കോവിഡ്‌ ബാധിതർക്കായുള്ള  കിടക്കകളിൽ 47 ശതമാനംമാത്രമാണ് രോഗികളുള്ളത്. പക്ഷേ, മൂന്നാംതരംഗം മുന്നിൽക്കണ്ട് സർക്കാർ–- സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്ക സജ്ജമാക്കും.  പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശിച്ചു.

ജില്ലാതല റിപ്പോർട്ട്‌ 
ഇന്ന്  നൽകണം
ആശുപത്രികളിൽ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായതും സംബന്ധിച്ച ജില്ലാതല റിപ്പോർട്ട് ചൊവ്വാഴ്ചതന്നെ നൽകാൻ മന്ത്രി നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top