വാട്ടർഫോർഡ്> കോവിഡ് പ്രതിരോധ യജ്ഞത്തിൽ കേരളത്തിന് കൈത്താങ്ങാകുവാൻ അയർലണ്ടിലെ സി പി ഐ (എം) ൻ്റെ അന്താരാഷ്ട്ര ഘടകമായ AIC വാട്ടർഫോർഡ് ബ്രാഞ്ച് സംഘടിപ്പിച്ച ബിരിയാണി മേള വൻവിജയമായി. ബ്രാഞ്ചിൻ്റെ പരിധിയിലുള്ള വാട്ടർഫോർഡ്, ഡൻഗാർവൻ, കോർക്ക്, കിൽക്കെനി, വെക്സ്ഫോർഡ് എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തിയാണ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തകർ വീടുകളിൽ ബിരിയാണി നേരിട്ട് എത്തിക്കുകയാണ് ചെയ്തത്.
വാട്ടർഫോർഡിലെ പ്രശസ്തമായ ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ് സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കിയത്. ഇതിലൂടെ സമാഹരിക്കുന്ന തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.
ബിരിയാണി ഫെസ്റ്റിൻ്റെ വിജയത്തിനായി പ്രവർത്തിച്ച ബ്രാഞ്ച് അംഗങ്ങൾ,വോളണ്ടിയേഴ്സ്, വാട്ടർഫോർഡ് മലയാളികളുടെ പ്രിയപ്പെട്ട ഹോളിഗ്രയിൽ റെസ്റ്റോറൻ്റിനും ഒപ്പം അത്യാവേശപൂർവ്വം ബിരിയാണി ഫെസ്റ്റിൽ പങ്കെടുത്ത മലയാളി സമൂഹത്തിനും എ.ഐ.സി വാട്ടർഫോർഡ് ബ്രാഞ്ചിൻ്റെ നന്ദിയും സ്നേഹവും അറിയിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറി ബിനു എൻ തോമസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..