13 June Sunday

വയോധികന്റെ തലച്ചോറില്‍നിന്ന് പുറത്തെടുത്തത് ക്രിക്കറ്റ് പന്തിന്റെ വലുപ്പമുള്ള ബ്ലാക്ക് ഫംഗസ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

പാറ്റ്‌ന>  ബിഹാറില്‍ വയോധികന്റെ തലച്ചോറില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഭീമന്‍ ബ്ലാക്ക് ഫംഗസ്.ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക്ക് ഫംഗസാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 60കാരന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബിഹാര്‍ തലസ്ഥാനമായ പട്നയിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(ഐജിഐഎംഎസ്) നടന്ന ശസ്ത്രക്രിയയിലാണ് ജാമൂയ് സ്വദേശിയായ അനില്‍ കുമാറിന്റെ തലയില്‍ നിന്നും അസാധാരണ വലിപ്പമുള്ള പൂപ്പല്‍ പുറത്തെടുത്തത്.  ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്.

നാസാദ്വാരം വഴിയാണ് തലച്ചോറിലേക്ക് ഫംഗസ് എത്തിയത്. ഫംഗസ് കണ്ണിനെ ബാധിക്കാതിരുന്നതിനാല്‍ കാഴ്ചയ്ക്ക് പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് തലച്ചോറില്‍നിന്ന് അസാധാരണ വലിപ്പമുള്ള ഫംഗസ് പുറത്തെടുത്തത്.

അനില്‍കുമാറിന്റെ ആരോഗ്യനില സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനീഷ് മണ്ഡല്‍ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top