KeralaLatest NewsNewsCrime

നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍: കണ്ടെത്തിയത് തൃശൂരിൽ

ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്

തൃശൂര്‍: പുഴുവരിച്ച നിലയില്‍ സ്ത്രീയുടെ മൃതദഹം തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. അറുപത്തിനാലുകാരിയായ സരോജിനി രാമകൃഷ്ണന്‍ ആണ് മരിച്ചത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

read also: ഇസ്രായേൽ പ്രധാനമന്ത്രി രാജിവച്ചു

സരോജനിയും ഭര്‍ത്താവും വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകന്‍ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.

shortlink

Post Your Comments


Back to top button