KeralaLatest NewsNews

എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല, ഇപ്പോള്‍ ഞാൻ ഏഴുമാസം ഗര്‍ഭിണിയാണ്’: വാർത്ത വ്യാജമെന്ന് പെൺകുട്ടി

തന്റെ ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയതെന്നും അമ്പിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി പറയുന്നു.

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ ടിക്ടോക് താരത്തെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. എന്നാൽ അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടിയുടേതെന്ന തരത്തിൽ ഓഡിയോ സന്ദേശം പുറത്ത്. തന്റെ ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയതെന്നും അമ്പിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി പറയുന്നു. വിഘ്നേഷിനെ കുറിച്ച് പരക്കുന്ന വാർത്ത വ്യാജമാണ്. അതെല്ലാം പൊലീസ് കെട്ടിചമച്ചതാണെന്നാണ് പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഓഡിയോയിൽ പറയുന്നത്.

പെൺകുട്ടിയുടെ വാക്കുകൾ:

‘അമ്പിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്. എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്പിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോള്‍ ഞാൻ ഏഴുമാസം ഗര്‍ഭിണിയാണ്. പൊലീസുകാര്‍ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നതൊന്നും സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധമുട്ടിച്ചു. അതൊക്കെ ഞാന്‍ ക്ഷമിച്ചു. അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാന്‍ ഇത്രയും നാള്‍ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.

Read Also: ചൈനയെ വകവെയ്ക്കാതെ അമേരിക്കന്‍ സെനറ്റര്‍മാര്‍ തായ്‌വാനില്‍: രൂക്ഷവിമര്‍ശനവുമായി ബീജിംഗ്

shortlink

Related Articles

Post Your Comments


Back to top button