ലണ്ടൻ
ഹോളിവുഡ് സിനിമകൾ മുസ്ലിം സമുദായത്തെ ‘വിഷലിപ്‌തമായി ചിത്രീകരിക്കുന്നുവെന്ന് നടൻ റിസ് അഹ്മദ്. മുസ്ലിങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന വിഷയം ഇനി അവഗണിക്കാൻ കഴിയാത്തതാണ്. സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന മുസ്ലിം കഥാപാത്രങ്ങൾ നിലവിൽ ഇല്ലാത്തതോ മുൻവിധികളിൽ ഊന്നിയതോ ആണ്. ഈ പ്രശ്നകരമായ ചിത്രീകരണം അവസാനിപ്പിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ മുസ്ലിങ്ങളാൽ സാധിക്കില്ല. ഓസ്കർ നേടിയ ചിത്രങ്ങളായ ‘അമേരിക്കൻ സ്‌നൈപ്പർ’, "ദി ഹർട്ട് ലോക്കർ’, "ആർഗോ’ എന്നിവ വ്യക്തമായ വംശീയമാണെന്നും റിസ് പറഞ്ഞു.
ഓസ്കറിൽ മികച്ച നടനുള്ള നാമനിർദേശം നേടിയ ആദ്യ മുസ്ലിമാണ് റിസ് അഹ്മദ്. പ്രധാന സിനിമകളിലെ കഥാപാത്രങ്ങളിൽ 1.18 ശതമാനം മാത്രമാണ് മുസ്ലിങ്ങളെന്ന് ആനൻബെർഗ് ഇനിഷേറ്റീവ് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതലും മോശം കഥാപാത്രമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..