13 June Sunday

എല്‍പിഎസ്‌സി മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

തിരുവനന്തപുരം > വെള്ളായണി മുകളൂര്‍മൂല ചന്ദ്രദീപത്തിലെ സി ജി ബാലന്‍ (75 ) നിര്യാതനായി. അര്‍ബുദബാധിതനായിരുന്നു. ഐഎസ്ആര്‍ഓയുടെ വലിയമല എല്‍പിഎസ്‌സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. ആള്‍ സെയിന്റ്‌സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയാണ് ഭാര്യ.

ക്രയോജനിക് റോക്കറ്റ് എന്‍ജിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സി ജി ബാലന്റെ നേതൃത്വത്തിലാണ് മംഗള്‍യാന്റെ സുപ്രധാന ഘടകമായ ലാം എന്ന ലിക്വിഡ് അപ്പോജി മോട്ടോര്‍ ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തി മികവിന് രാഷ്ട്രപതി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്.  
മക്കള്‍ ദേവി പ്രിയ, ഗണേഷ്. സഞ്ചയനം ജൂണ്‍ 17 വ്യാഴാഴ്ച്ച.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top