13 June Sunday

ലക്ഷദ്വീപിൽ നിയമവിരുദ്ധമായി ജർമൻകാരൻ ; അന്വേഷണം ആവശ്യപ്പെട്ട്‌ എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


ന്യൂഡൽഹി
വിസാനിയമവും ലക്ഷദ്വീപിലെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച്‌ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെ ദ്വീപിൽ സ്വൈരവിഹാരം നടത്തുന്ന ജർമൻ പൗരൻ റൂലൻ മോസ്ലെക്കെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട്‌  എളമരം കരീം എംപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.  പ്രവേശന അനുമതി അപേക്ഷയിൽ  കൃത്രിമം കാണിച്ചാണ് മോസ്ലെ അവിടെ എത്തിയത്‌. കവറത്തി പൊലീസ് കേസെടുത്തപ്പോൾ കേരള ഹൈക്കോടതിയിൽ നിന്ന്‌ നേടിയ മുൻ‌കൂർ ജാമ്യവ്യവസ്ഥകളും പാലിക്കുന്നില്ല.

ബംഗാരം ദ്വീപിൽ അദ്ദേഹത്തിന്റെ സ്പോൺസർ  ലക്ഷദ്വീപ് ബിജെപി പ്രസിഡന്റിന്റെ മകനാണ്‌. രാഷ്ട്രീയ ബന്ധം കാരണം ദ്വീപ്‌ പൊലീസ് നിഷ്ക്രിയം. കഴിഞ്ഞ വർഷം രാഷ്ട്രപതി ബംഗാരം ദ്വീപ് സന്ദർശിച്ചപ്പൊഴും മോസ്ലെ അവിടെയുണ്ടായിരുന്നു. വിസയോ പാസ്പോർട്ടോ പെർമിറ്റോ ഇല്ലാതെ ദ്വീപിൽ തങ്ങിയത് എങ്ങനെ എന്ന് വ്യക്തമല്ല. കവറത്തി പൊലീസ് ഒരുവർഷം മുമ്പെടുത്ത കേസില്‍ ഇതുവരെ കുറ്റപത്രം  നൽകിയിട്ടില്ല.  ഈ വ്യക്തിയെ സംരക്ഷിക്കുന്ന എല്ലാവർക്കുമെതിരെ നടപടിവേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top