
തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ച മലയാളി ഉൾപ്പെടെ അഞ്ചു യുവതികളെ തിരികെ രാജ്യത്തേയ്ക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനം നടത്തി രാജ്യദ്രോഹകുറ്റം ചെയ്ത ഇവരെ മാധ്യമങ്ങൾ വെള്ളപൂശുന്നതിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.
ദേശീയ അന്വേഷണ എജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ അംഗങ്ങൾ ആണ് ഇവരെന്നും ഇവരെ തട്ടിക്കൊണ്ട് പോയത് അല്ലെന്നും ഒളിവിൽ ആണെന്നുമുള്ള എൻഐഎ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് സമൂഹമാധ്യമത്തിലൂടെ ശ്രീജിത്ത് വിമർശിച്ചത്. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും ശ്രീജിത്ത് ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാം എന്നെ നീ കാക്കുമാറാകണം”
ദേശീയ അന്വേഷണ എജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ഒരു പാവം. തട്ടിക്കൊണ്ടു പോയതല്ല (abduction), ഒളിവിൽ പോയതാണ് (absconding) എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. സംഘടന എന്നതിനു നേരെ എഴുതിയിരിക്കുന്നത് ‘ജിഹാദി’.
മോസ്റ്റ് വാണ്ടഡ് ലിസ്റ്റിന് ആമുഖമായി NIA എഴുതിയിരിക്കുന്നത് ഇങ്ങനെ: ‘നിങ്ങൾക്ക് ഇവരെ അറിയുമോ? ഈ ചിത്രത്തിൽ കാണുന്നത് നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ആയ ആളുകളാണ്.’
മാധ്യമങ്ങൾ ഇതൊക്കെ ഒന്നു കാണുക, സത്യസന്ധമായി റിപ്പോർട്ട് ചെയ്യുക.
#NationFirst
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണംപാവമാം എന്നെ നീ കാക്കുമാറാകണം"ദേശീയ അന്വേഷണ എജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ…
Posted by Sreejith Panickar on Saturday, June 12, 2021
Post Your Comments