13 June Sunday

സന്ദേശം വ്യാജം; കോട്ടയത്ത് ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ലെന്ന് കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

എം അഞ്ജന ഐഎഎസ്‌

കോട്ടയം > കോട്ടയം ജില്ലയിലെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം. ജില്ലയില്‍ ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്നുവെന്നായിരുന്നു വ്യാജസന്ദേശം. എന്നാല്‍ ഇതിനെതിരെ ജില്ലാ കലക്ടര്‍ തന്നെ രംഗത്തെത്തി.

പ്രചരണം വ്യാജമാണെന്നും, വാക്സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളതെന്നും കലക്ടര്‍ എം അഞ്ജന അറിയിച്ചു. വാക്സിന്റെ  ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും  ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top