13 June Sunday

ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍: ന്യായീകരണവുമായി പെട്രോളിയം മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

ന്യൂഡല്‍ഹി> രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.  കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ  വിമര്‍ശനം ഉയരുന്നതിനിടെയാണ്  ന്യായീകരിച്ച് മന്ത്രി രംത്തെത്തിയത്‌

പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് 8 മാസത്തേക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന ആരംഭിച്ചുവെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35000 കോടി രൂപ കൊവിഡ് വാക്സീനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും മന്ത്രി ന്യായീകരിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top