ന്യൂഡൽഹി
യുദ്ധങ്ങളുടെയും സൈനികനീക്കങ്ങളുടെയും നിർണായകരേഖകൾ സമാഹരിച്ച് അഞ്ചുവര്‍ഷത്തിന് ശേഷം പുറത്തുവിടാൻ പുതിയ നയത്തിന് അംഗീകാരം നൽകി പ്രതിരോധമന്ത്രാലയം. നിലവിൽ 25 വർഷത്തിനുശേഷമാണ് യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യരേഖ തരംതിരിച്ച് പുറത്തുവിടാറുള്ളത്. പുതിയ നയ പ്രകാരം രണ്ടാം വര്‍ഷംമുതല്‍ വിദഗ്ധസമിതിക്ക് ഇവ സമാഹരിക്കാം, പുറത്തുവിടണോ എന്നകാര്യം അഞ്ചുവര്‍ഷത്തിന് ശേഷം സമിതിക്ക് തീരുമാനിക്കാം. തന്ത്രപ്രധാനരേഖ പുറത്തുവിടുന്നതില്‍ അന്തിമതീരുമാനം കേന്ദ്രത്തിന്റേതാകും.
പുതിയ നയത്തിന്റെ ഭാഗമായി ആധികാരികമായ യുദ്ധചരിത്രം തയ്യാറാക്കേണ്ട ഉത്തരവാദിത്തം പ്രതിരോധമന്ത്രാലയത്തിന്റെ ചരിത്രവിഭാഗത്തിനാണ്. ഇതിനായി രേഖ കൈമാറാൻ സേനാവിഭാഗങ്ങൾക്കും വിവിധ വകുപ്പുകൾക്കും മന്ത്രാലയം നിർദേശം നൽകി. യുദ്ധഡയറികൾ, ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി അയച്ച കത്തുകൾ, ഓപ്പറേഷണൽ റെക്കോഡ് ബുക്ക് തുടങ്ങിയവ കൈമാറാനാണ് നിർദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..