Latest NewsNewsInternationalWomenLife Style

ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികൾ: സ്വന്തം റെക്കോ‍ര്‍ഡ് വീണ്ടും തിരുത്തി യുവതി

ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് സ്വന്തം റെക്കോ‍ര്‍ഡ് വീണ്ടും തിരുത്തിയിരിക്കുന്നത്

ബെയ്‌ജിങ്ങ്‌ : ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി ഒരിക്കൽക്കൂടി തന്റെ റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്.

2016 മുതൽ ലോകത്തിലെ ഏറ്റവും നീളമേറിയ കൺപീലികളുടെ ഉടമ എന്ന റെക്കോ‍ര്‍ഡ് ജിയാൻസിയയ്ക്ക് സ്വന്തമാണ്. ഇപ്പോഴിതാ വീണ്ടും 20.5 സെന്റി മീറ്റർ നീളമേറിയ കൺപീലിയുമായിട്ടാണ് തന്റെ തന്നെ റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്.  ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സിന്റെ ഒദ്യോ​ഗിക പേജിലും ജിയാൻസിയയുടെ വീഡിയോ പങ്കുവച്ചിരുന്നു.

 

ആദ്യമൊക്കെ അസാധാരണമായി വളരുന്ന തന്റെ കൺപീലി ജിയാൻസിയയുടെ അത്ഭുതപ്പെടുത്തിയിരുന്നു. വൈകാതെയാണ് ജിയാൻസിയ തന്റെ കൺപീലികളുടെ പ്രത്യേകത ലോകത്തെ അറിയിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നെയുണ്ടായത് ചരിത്രത്തിലിടം നേടിയ നിമിഷങ്ങളും. എന്തായാലും തനിക്ക് ലഭിച്ച കൺപീലികൾ അനു​ഗ്രഹമെന്നാണ് ജിയാൻസിയ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button