ബീജിങ്
കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് അമേരിക്ക നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ചെെന. യുഎസിലെ ചിലർ വുഹാനിലെ ലാബിൽ നിന്നാണ് വെെറസ് പരന്നതെന്ന വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മുതിർന്ന ചൈനീസ് വിദേശനയ ഉപദേഷ്ടാവ് യാങ് ജിച്ചി നടത്തിയ ഫോൺ ചർച്ചയിലാണ് ഇതാവശ്യപ്പെട്ടത്.
ചൈനയെ അപകീർത്തിപ്പെടുത്താനും കുറ്റപ്പെടുത്താനും കോവിഡിനെ ഉപയോഗിക്കുന്നതിനെ ചൈന എതിർക്കുന്നു. വസ്തുതകളെയും ശാസ്ത്രത്തെയും ബഹുമാനിക്കാനും കോവിഡിന്റെ ഉത്ഭവം രാഷ്ട്രീയവൽക്കരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും യുഎസ് തയ്യാറാകണം. കോവിഡിനെതിരെ അന്താരാഷ്ട്ര സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചൈന നിർദേശിച്ചു.
ഹോങ് കോങ് ചെെനയുടെ ആഭ്യന്തര വിഷയമാണ്. അവിടെ ദേശീയ സുരക്ഷാ നിയമം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടും. മറ്റു രാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപെടാതെ സ്വന്തം രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും ചെെന യുഎസിനെ ഓർമപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..