World Day Against Child Labour : ലോക ബാലവേല വിരുദ്ധ ദിനം, കോവിഡിനെ തുടർന്ന് രാജ്യത്തെ ബാലവേലയുടെ നിരക്ക് ഉയരാൻ സാധ്യത

New Delhi: ലോകം ഇന്ന് ജൂൺ 12ന് ബാലവേല വിരുദ്ധ ദിനമായി (World Day Against Child Labour) ആചരിക്കുകയാണ്. ലോകത്തിന്റെ നാനഭാഗങ്ങളിൽ 160 ദശലക്ഷം കുട്ടികളാണ് ബാലവേലക്ക് (Child Labour) ഇരയാകുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഉയർന്നത് 8.4 ദശലക്ഷമാണ്. ഇതിൽ വലിയ ഒരു പങ്കും 2020ലെ കോവിഡും (COVID19) ബാധയും ലോക്ഡൗണുമാണ് (Lockdown) നിസംശയം പറയാം.

കോവിഡിൽ കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടകൾ നേരിടുമ്പോൾ കുട്ടികൾ തെരുവിൽ ജോലിക്കായി ഇറങ്ങേണ്ട അവസ്ഥയാണ്. സ്കുളും പഠനവും കൃത്യമല്ലാതെ വരുമ്പോൾ കുട്ടികൾ അവർ പോലും അറിയാതെ ഇതിൽ എത്തി ചേരും.

അടിച്ചിട്ട സ്കൂളുകളെക്കാൾ ഏറ്റവും  വലിയ പ്രതിസന്ധിയാണ് കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ അവസ്ഥ. രാജ്യത്ത് കോവിഡ് ബാധിച്ച് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നതെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അറിയിക്കുന്നത്. ഇത് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മെയ് 25 വരെയുള്ള കണക്കാണ്. മുഴുവൻ കണക്കെടുത്താൽ ഇതിന്റെ ഇരട്ടിയിലധികം ഉണ്ടാകാനാണ് സാധ്യത.

കൂടാതെ കോവിഡിൽ ഒരു രക്ഷിതാവിനെ മാത്രമായി രാജ്യത്ത് നഷ്ടപ്പെട്ടിരിക്കുന്ന കുട്ടികളുടെ കണക്ക് 26,176 ആണ്. ഇതിൽ പല കാരണങ്ങൾ കൊണ്ടും ഉൾപ്പെടാതെ പോയ ഒട്ടനവധി പേരും കാണും. മാത്രമല്ല ഇതിനിടയിൽ 274 കുട്ടികളെയാണ് മാതാപിതാക്കൾ ഉപേക്ഷിച്ചതാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 

ഇവയെല്ലാം സൂചിപ്പിക്കുന്നത് രാജ്യത്തെ ക്രമാതീതമായി ഉയരാൻ സാധ്യതയുള്ള ബാലവേലയുടെ നിരക്കാണ്. കൈലാഷ് സത്യാർഥിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബച്ചപ്പൻ ബച്ചാവോ അന്തോളൻ ഇങ്ങനെയുണ്ടാകുന്ന അവസ്ഥയെ തടയണമെന്നാവശ്യപ്പെട്ടിരുന്നു. കാരണം നിലവിലെ അവസ്ഥായിൽ കുട്ടികൾ പഠനം ഉപേക്ഷിച്ച് തൊഴിൽ മേഖലയിലേക്ക് ചേക്കേറും. 

ഈ കുട്ടികൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമ്പത്തിക വിദ്യഭ്യാസ സഹായങ്ങൾ നൽകുമെന്ന് അറിയിച്ചുണ്ടെങ്കിലും അത് കൃത്യമായി ഏത്രപേരിലേക്ക് എത്തി ചേരുമെന്ന് കാത്തിരിക്കേണ്ടതാണ്. ഇങ്ങനെ ഒരു അവസ്ഥ നിലനിൽക്കുമ്പോൾ സമ്പാത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ മുതിർന്ന് കുട്ടികൾ അവരുടെ പഠനവും ബാല്യകാലവും ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്കെത്തി ചേരുകയും ചെയ്യും.

ആൺക്കുട്ടികൾ വർക്കഷോപ്പിലും മറ്റ് കടകളിൽ സാഹയത്തിനായി കയറും. പെൺക്കുട്ടികൾ വീടുകളിൽ വേലക്കായി ഇറങ്ങി തിരിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്. ഇതുമായി സംബന്ധിച്ച് കൃത്യമായ കണക്കുകൾ പല സംസ്ഥാനങ്ങളും പുറത്ത് വിടുന്നില്ല എന്ന കാര്യമാണ് മറ്റൊരു വാസ്തവം.

അന്തരാഷ്ട്ര തൊഴിൽ സംഘടനയുടെയും യുണിസെഫിന്റെയും കണക്കുകൾ പ്രകാരം ലോകത്ത് ബാലവേല കൂടി വരിക എന്നല്ലാതെ കുറയുന്ന പ്രതീതി ഇല്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ഉയർന്നത് 8.4 മില്ല്യണാണ് ബാലവേലയിൽ കുട്ടികളുടെ കണക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *