KeralaNews

കേരളത്തില്‍ 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി എത്തി

ലഭ്യമായവയില്‍ 3.5 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം അനുവദിച്ചവയാണ്

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Also Read: ബേപ്പൂരില്‍ നിന്നു‌ളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറുപേരെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റി നിയമിച്ചു: ലക്ഷദ്വീപിൽ പുതിയ നീക്കം

നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തുവരികയാണ്. കേന്ദ്രം അനുവദിച്ച വാക്‌സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

ആകെ ലഭ്യമായവയില്‍ 9,35,530 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കി.

shortlink

Related Articles

Post Your Comments


Back to top button