KeralaLatest NewsNewsIndia

മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക ചൂഷണാരോപണം: ഗാന വീഡിയോ നിര്‍ത്തിവച്ച്‌ മുഹ്‌സിന്‍ പരാരി

വേടനെതിരെയുള്ള ലൈം​ഗിക ആരോപണം വളരെ ​ഗുരുതരമേറിയത്

മുംബൈ : ‘വോയിസ് ഓഫ് വോയ്‌സ്‌ലെസ്’ എന്ന ഗാനത്തിലൂടെ വന്‍ ശ്രദ്ധ നേടിയ മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക ചൂഷണാരോപണം. ഇതിനെ തുടർന്ന് താരത്തിന്റെ പുതിയ മ്യൂസിക് വീഡിയോയുടെ പരിപാടികൾ എല്ലാം നിർത്തിവച്ചതായി സംവിധായകൻ മുഹ്സിന്‍ പരാരി.

താൻ ഒരുക്കിയ മ്യൂസിക് വീഡിയോ ‘ഫ്രം എ നേറ്റീവ് ഡോട്ടറു’മായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്ക്കുന്നുവെന്ന് മുഹ്‌സിന്‍ പരാരി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

read also: ലൈംഗികതയെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അപകീര്‍ത്തികരമായ പ്രചാരണം: പരാതിയുമായി യുവതി

വേടനെതിരെയുള്ള ലൈം​ഗിക ആരോപണം വളരെ ​ഗുരുതരമേറിയതാണെന്നും അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും പരാരി അറിയിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തിവെക്കുകയാണെന്നും മുഹ്സിന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button