12 June Saturday

ഇന്ത്യക്കാർക്ക്‌ ചൈന പ്രവേശനം 
അനുവദിക്കണമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021


ന്യൂഡൽഹി
ഇന്ത്യക്കാർക്ക്‌ പ്രവേശനം അനുവദിക്കണമെന്ന്‌ ചൈനയോട്‌ കേന്ദ്ര വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചു. ചൈനയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമടക്കം അത്യാവശ്യക്കാർക്ക്‌ ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ വഴിയൊരുക്കണം. ഇന്ത്യയിലേക്ക്‌ ചൈനക്കാർക്ക്‌ പ്രവേശന വിലക്കില്ല.

നവംബർ മുതൽ ഇന്ത്യക്കാർക്ക്‌ ചൈനയിൽ പ്രവേശനവിലക്കാണ്‌. ചൈനീസ്‌ വാക്‌സിൻ എടുക്കുന്നവർക്ക്‌ യാത്ര അനുവദിക്കുമെന്ന്‌ മാർച്ചിൽ എംബസി വിജ്ഞാപനം ചെയ്‌തെങ്കിലും ഒരാൾക്കും വിസ നൽകുന്നില്ലെന്ന്‌ മന്ത്രാലയം വക്താവ്‌ അരിന്ദം ബാഗ്ചി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top