13 June Sunday

ഫ്രഞ്ച് ഓപ്പണ്‍ കിരീടം കെജ്രിക്കോവയ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

പാരിസ് > ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം ചെക് താരം ബാര്‍ബറ കെജ്രിക്കോവ നേടി. ഫൈനലില്‍ റഷ്യയുടെ പാവ്‌ല്യുചെങ്കോവയെ തോല്‍പിച്ചാണ് കെജ്രിക്കോവ നേട്ടം സ്വന്തമാക്കിയത്.
സ്‌കോര്‍: 6-1,2-6,6-4.

40 വര്‍ഷത്തിന് ശേഷം റോളണ്ട് ഗാരോസില്‍ കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്പ് 1981-ല്‍ ഹന മന്ദ്‌ലികോവയാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയ ചെക്ക് വനിതാ താരം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top