12 June Saturday

രാജ്യദ്രോഹ കേസ് പിന്‍വലിക്കണം: ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

ഐഷ സുല്‍ത്താന Photo credit: Aisha Lakshadweep/Facebook

തിരുവനന്തപുരം> ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ - ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ഐഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഐഷ സുല്‍ത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോരാട്ടത്തില്‍ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും മന്ത്രി ഐഷ
യ്ക്ക് വാഗ്ദാനം ചെയ്തു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും  വി ശിവന്‍കുട്ടി വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top