12 June Saturday

ടോളി തോമസിന് വനിതാവേദി കുവൈറ്റ് യാത്ര അയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

കുവൈറ്റ് സിറ്റി> കുവൈറ്റിലെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ജോലി സംബന്ധമായി ജര്‍മ്മനിയിലേക്ക് പോകുന്ന ടോളി തോമസിന് വനിതാവേദി കുവൈറ്റ് യാത്ര അയപ്പ് നല്‍കി. വനിതാവേദിയുടെ സജീവ പ്രവര്‍ത്തകയും കേന്ദ്ര കമ്മറ്റി അംഗവുമായ  ടോളി  പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി വനിതാവേദിയുടെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

 പ്രസിഡന്റ് രമ അജിതിന്റെ അധ്യക്ഷതയില്‍ കൂടിയ വെര്‍ച്ച്വല്‍ മീറ്റിംഗില്‍ ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും ശുഭ ഷൈന്‍ ടോളി തോമസിനെ കുറിച്ചുള്ള  കുറിപ്പും അവതരിപ്പിച്ചു.

പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍. അജിത്കുമാര്‍, കലാകുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, വനിതാവേദി കുവൈറ്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ നാഗനാഥന്‍,  ടി. വി ഹിക്മത്, സജി തോമസ് മാത്യു, ലോകകേരള സഭ അംഗവും കലയുടെ സജീവ പ്രവര്‍ത്തകനുമായ സാം പൈനുംമൂട്   വനിതാവേദി കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് കണ്‍വീനേഴ്സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ട്രഷറര്‍ വത്സ സാം യോഗത്തിന് നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top