12 June Saturday

ശശി തരൂരിന്റെ പരാമർശം പ്രതിഷേധാർഹം: ബെഫി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021


കൊച്ചി
മാതൃഭൂമി ദിനപത്രത്തിൽ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എംപി എഴുതിയ  ‘രാഷ്ട്രീയം ഐപിഎൽ അല്ല' എന്ന ലേഖനത്തിൽ ബാങ്ക്‌ ജീവനക്കാരെ അവഹേളിക്കുന്ന പരാമർശത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നോട്ടുനിരോധന വേളയിലും കോവിഡ് മഹാമാരിക്കാലത്തും ബാങ്കിങ്‌ സേവനം തടസ്സമില്ലാതെ ലഭിക്കുന്നതിന് ആത്മാർഥമായി പണിയെടുത്തവരാണ് ബാങ്ക് ജീവനക്കാർ. പാർലമെന്ററി കമ്മിറ്റി ബാങ്ക് ജീവനക്കാരെ കോവിഡ് ഭടൻമാരായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ബാങ്ക് ജീവനക്കാർ മുന്നണിപ്പോരാളികളാണെന്ന്‌ സംസ്ഥാന സർക്കാരും അംഗീകരിച്ചിട്ടുണ്ട്. ജനപ്രതിനിധിയായ ശശി തരൂർ ലേഖനത്തിൽ ബാങ്ക്‌ ജീവനക്കാരോടൊപ്പം അഭിഭാഷകരെയും അക്കൗണ്ടന്റുമാരെയും അവഹേളിക്കുകയാണ്‌. എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കുകവഴി മാതൃഭൂമി പത്രവും ജീവനക്കാരെ അവഹേളിച്ചു.നിരുത്തരവാദപരമായ പരാമർശം പിൻവലിക്കാൻ ശശി തരൂരും മാതൃഭൂമി പത്രവും തയ്യാറാകണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top