സേലം> സോഷ്യല്‍ മീഡിയയില്‍ വൈറലായി തമിഴ്‌നാട്ടില്‍ നിന്നുള്ള കല്യാണ വാര്‍ത്ത. മണവാളന്റെയും മണവാട്ടിയുടേയും അവരുടെ ബന്ധുക്കളുടേയും പേരുകളാണ് ഒരു സാധാരണ കല്യാണത്തെ സോഷ്യല്‍ മീഡിയയില്‍ സംഭവമാക്കി മാറ്റിയത്.
വധുവായ മമതാ ബാനര്‍ജിക്ക് വരനായി എത്തിയത് സോഷ്യലിസം. സിപിഐ യുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങള്‍. ഈ ഞായറാഴ്ച സേലത്തു വച്ചാണ് ഇളയ സഹോദരന്‍ സോഷ്യലിസത്തിന്റെ വിവാഹം.
താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ട് മകള്‍ക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേരിടുകയായിരുന്നെന്ന് മോഹനന്‍ പറയുന്നു.
ജൂണ്‍ 13 ന് രാവിലെ 7 മണിയോടെ സേലം സിപിഐ ജില്ലാ സെക്രട്ടറി എ മോഹന്റെ മകന്‍ എ എം സോഷ്യലിസം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ പളനിസാമിയുടെ മകളായ മമത ബാനര്‍ജിയെ വിവാഹം കഴിക്കും
മോഹനന്റെ മുത്തച്ഛനും അച്ഛനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. പതിനെട്ടു വയസു മുതല്‍ സിപിഐയുടെ സജീവ പ്രവര്‍ത്തകനാണ് മോഹനന്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..