11 June Friday

ജെനിനിൽ ഇസ്രയേല്‍ സേന 
3 പലസ്തീൻകാരെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


വെസ്റ്റ്ബാങ്ക്
അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ ന​ഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി  ഇസ്രയേല്‍ സേന നടത്തിയ രഹസ്യ റെയ്ഡിനിടെയാണ് വെടിവയ്പുണ്ടായത്. പലസ്തീന്‍ സുരക്ഷാ ഉദ്യോ​ഗസ്ഥരായ തയ്സീര്‍ ഇസ്ല, ആദം യാസര്‍ അലവി എന്നിവരും ജമീല്‍ അല്‍ അമുരി എന്നയാളുമാണ് കൊല്ലപ്പെട്ടത്. റെയ്ഡിനിടെ ​ഗുരുതരമായി പരിക്കേറ്റ ഒരു ഉദ്യോ​ഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലസ്തീൻകാരായി വേഷംമാറിയാണ്‌ ഇസ്രയേല്‍ സൈനികര്‍ എത്തിയത്.

അതിക്രമത്തെ അപലപിക്കുന്നതായും ഇസ്രയേല്‍ നടത്തുന്നത് അപകടകരമായ അധിനിവേശമാണെന്നും  പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. ഇസ്രയേലിന്റെ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് പ്രസിഡന്റിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top