പുതുക്കാട് > സ്ത്രീയെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ആമ്പല്ലൂര്‍ വെണ്ടോര്‍ സ്വദേശി എന്‍ എസ് സരസനെ പുതുക്കാട് സിഐ അറസ്റ്റുചെയ്തു. അളഗപ്പ നഗര്‍ പഞ്ചായത്ത് സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
തന്റെ പിറകെനടന്ന് പീഡിപ്പിക്കുന്നുവെന്നും ഫോണ്‍ വിളിച്ച് അനാവശ്യം പറയുന്നെന്നും വിധവയായ തന്റെ പുനര്‍ വിവാഹാലോചനകള്‍ മുടക്കുമെന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
നേരത്തെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ബ്ലോക്ക് ചെയര്‍മാനായിരുന്ന സിജോ പുന്നക്കരയെയും കുടുംബത്തെയും വീട്ടില്‍ കയറി തല്ലിയതിനും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ആന്റ്സ് കണ്ണമ്പുഴയെ റോഡില്‍ തടഞ്ഞുനിര്‍ത്തി തല്ലിയതിനും സരസനെതിരെ കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..