തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിമുഖത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനെതിരെ സുധാകരന്‍ അനുയായികളുടെ സൈബര്‍ ആക്രമണം. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉണ്ടായ നികേഷിന്റെ ഒരു പരാമര്‍ശത്തിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം
മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് വിളിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തിട്ടുള്ള സുധാകരന്‍ നികേഷിന്റെ ഈ പ്രയോഗത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിച്ചു.. നികേഷിന്റെ പിതാവിന്റെ പേരടക്കം പറഞ്ഞ് തികച്ചും വ്യക്തിപരമായ രീതിയിലേക്ക് ചര്‍ച്ച സുധാകരന്‍ കൊണ്ടുപോവുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് സുധാകാരന്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. മണിക്കൂറുകളോളം പ്രതികരിക്കാതിരുന്ന സുധാകരന്‍ 'ഇനി മതിയാക്കാം' എന്ന മട്ടില്‍ പിന്നീട് ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തി. 'ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല,' സുധാകരന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..