തിരുവനന്തപുരം> മൂന്നാം തരംഗം വന്നാല്‍ കുട്ടികളിലെ രോഗബാധ സംബന്ധിച്ച് പലതരത്തില്‍ പ്രചാരണമുണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം തരംഗം വന്നാല്‍ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും.
തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷന്‍ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പുതിയ കേസുകള്‍ ഉണ്ടാകുന്നിടത്ത് നിരീക്ഷണം ശക്തമാക്കും. പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..