11 June Friday

പവ്‌ല്യുചെങ്കോവ ഫൈനലിൽ ; യൊകോവിച്ച്‌–-നദാൽ പോരാട്ടം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


പാരിസ്‌
അനസ്‌താസിയ പവ്‌ല്യുചെങ്കോവ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ വനിതാ വിഭാഗം ഫൈനലിൽ കടന്നു. സെമിയിൽ ടമര സിഡാൻസെകിനെ നേരിട്ടുള്ള സെറ്റുകൾ വീഴ്‌ത്തി (7–-5, 6–-3).

റഷ്യക്കാരിയായ പവ്‌ല്യുചെങ്കോവയുടെ കന്നി ഗ്രാൻഡ്‌സ്ലാം ഫൈനലാണിത്‌. പുരുഷൻമാരുടെ സെമിയിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാലും ലോക ഒന്നാംനമ്പറുകാരൻ നൊവാക്‌ യൊകോവിച്ചും ഏറ്റുമുട്ടും. രാത്രി ഒമ്പതിനാണ്‌ കളി. കഴിഞ്ഞ ഫൈനലിന്റെ ആവർത്തനമാണ്‌ ഇത്തവണത്തെ സെമി‌. ‌ക്വാർട്ടറിൽ ഇറ്റലിയുടെ മാറ്റിയോ ബെറെടിനിയെയാണ്‌ യൊകോവിച്ച്‌ വീഴ്‌ത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top