Latest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

അകാലനര അകറ്റാൻ ഇതാ ചില വഴികൾ

ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ ,ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. എന്നാൽ, നര തടയാന്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Read Also  : പട്ടയ ഭൂമിയില്‍നിന്ന് മുറിച്ച 13 തേക്കുതടികള്‍ പിടിച്ചെടുത്തു : ഭൂ ഉടമയ്‌ക്കെതിരെ കേസ്

മുടി താഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.

Read Also  :  ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കാച്ചിയ വെളിച്ചെണ്ണയിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാൻ ഏറെ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

shortlink

Post Your Comments


Back to top button