ഹാസ്സൻ
കർണാടക മുഖ്യമന്ത്രിയായി അടുത്ത രണ്ടുവർഷത്തെ കാലാവധി താൻ പൂർത്തിയാക്കുമെന്ന് ബി എസ് യെദ്യൂരപ്പ. ഹൈക്കമാന്റിന്റെ പിന്തുണ തനിക്ക് കൂടുതൽ ശക്തിപകരുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേതൃമാറ്റത്തിന് പദ്ധതിയില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പ്രതികരിച്ചു. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാൻ വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും സിങ് പറഞ്ഞു. ഇതിനുപിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..