തിരുവനന്തപുരം> സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.
മംഗലാപുരം - കോയമ്പത്തൂര്‍ - മംഗലാപുരം, മംഗലാപുരം - ചെന്നൈ - മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം - ചെന്നൈ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ - ആലപ്പുഴ - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂര്‍ - കൊച്ചുവേളി - മൈസൂര്‍ എക്സ്പ്രസ്സ്, ബാംഗ്ലൂര്‍ - എറണാകുളം - ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം - കാരൈക്കല്‍ - എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..