Latest NewsNewsIndia

ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കാൻ ദൈവങ്ങളുടെ ആധാര്‍ കാര്‍ഡ് നിർബന്ധം: രാമന്റെയും സീതയുടെയും ആധാര്‍ കാര്‍ഡിനായി പൂജാരി

ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി പ്രധാന പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ്

ലക്‌നൗ: ക്ഷേത്രഭൂമിയിലെ ഗോതമ്പ് വില്‍ക്കാൻ ദൈവത്തിന്റെ ആധാര്‍ കാര്‍ഡ് വേണമെന്ന് അധികൃതര്‍. കുര്‍ഹാര വില്ലേജിലെ അട്ടാര എന്ന സ്ഥലത്താണ് സംഭവം. രാം ജാനകി ക്ഷേത്രത്തിലെ പൂജാരി കൃഷിയിടത്തില്‍ വിളഞ്ഞ ധാന്യം വില്‍ക്കാനായി മാർക്കറ്റിൽ എത്തിയപ്പോഴാണ് ഭൂ ഉടമയുടെ ആധാര്‍ കാര്‍ഡ് വേണമെന്ന് മനസ്സിലാക്കുന്നത്.

read also: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സുവേന്ദു അധികാരി

ധാന്യങ്ങള്‍ വില്‍ക്കണമെങ്കില്‍ സ്ഥലത്തിന്റെ ഉടമയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നാണ് നിയമം. ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി പ്രധാന പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ്. അതുകൊണ്ടു ഇവരുടെ ആധാർ ഉണ്ടെങ്കിലേ ധാന്യം വില്‍ക്കാന്‍ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button