Latest NewsNewsInternational

ബസിന് മുകളില്‍ കെട്ടിടം തകര്‍ന്ന് വീണ് നിരവധി മരണം

ഗ്വാങ്‌ജു : ബഹുനില കെട്ടിടം തകര്‍ന്ന് ബസിന് മുകളില്‍ വീണ് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. പൊളിച്ചു നീക്കുന്നതിനിടെയാണ് അഞ്ചുനില കെട്ടിടം ബസിനു മുകളിലേക്ക് തകര്‍ന്നു വീണത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ കെട്ടിടം പതിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ ബസ് പൂര്‍ണമായി മൂടിപ്പോയി.

Read Also : മിനറല്‍ വാട്ടറാണെന്ന് കരുതി ബാറ്ററി വാട്ടർ കുടിച്ച യുവാവ് ഗുരുതരാവസ്ഥയിൽ : കടക്കാരനെതിരെ കേസ്  

അപകടസമയത്ത് 17 പേര്‍ ബസില്‍ ഉണ്ടായിരുന്നു. അപകട കാരണത്തെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളെ ഒഴിപ്പിച്ചു. അതേസമയം ദക്ഷിണ കൊറിയയില്‍ നിര്‍മാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button