10 June Thursday

ഇഗ പുറത്ത്‌, നദാൽ കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


പാരിസ്‌
കിരീടം നിലനിർത്താനിറങ്ങിയ ഇഗ സ്വിയാടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്ത്‌ ഫ്രഞ്ച്‌ ഓപ്പണിൽ മരിയ സക്കാരിയുടെ മിന്നൽക്കുതിപ്പ്‌. വനിതകളുടെ ക്വാർട്ടറിൽ 6–-4, 6–-4 സ്‌കോറിനാണ്‌ ഈ ഗ്രീക്കുകാരി ചാമ്പ്യനെ പറഞ്ഞുവിട്ടത്‌. ഫ്രഞ്ച്‌ ഓപ്പണിൽ 11 ജയങ്ങളുമായി മുന്നേറുകയായിരുന്നു ഇഗ. പരിക്കും ഈ പോളണ്ടുകാരിയെ തളർത്തി.

പുരുഷൻമാരിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ സെമിയിൽ കടന്നു. ദ്യോഗോ ഷോർട്‌സ്‌മാനെയാണ്‌ വീഴ്‌ത്തിയത്‌ (6–-3, 4–-6, 6–-4, 6–- 0). രണ്ടാം സെറ്റ് ഷോർട്സ്മാൻ സ്വന്തമാക്കിയെങ്കിലും നദാൽ തിരിച്ചുവരികയായിരുന്നു. ഗ്രീക്കുകാരൻ സ്‌റ്റെഫനോസ്‌ സിറ്റ്‌സിപാസ്‌ രണ്ടാം സീഡ്‌ ഡാനിൽ മെദ്‌വെദെവിനെ കീഴടക്കി സെമിയിലെത്തി.
വനിതാ ക്വാർട്ടറിൽ നല്ലരീതിയിൽ തുടങ്ങിയ ഇഗയെ സക്കാരി തകർപ്പൻ വിന്നറുകളുമായി പിന്നിലാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ ഇഗ പൂർണമായും തളർന്നു. ബാർബറ ക്രെജിക്കോവയാണ്‌ സെമിയിൽ സക്കാരിയുടെ എതിരാളി. കൊകൊ ഗഫിനെ ക്വാർട്ടറിൽ ക്രെജികോവ കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top